SignIn
Kerala Kaumudi Online
Saturday, 20 April 2024 7.23 AM IST

വിരമിക്കുന്നുവെന്ന ട്വീറ്റ് ഡിലീറ്റാക്കി അമ്പാട്ടി

amabti

മുംബയ്: ഈ സീസണോടെ താൻ ഐ.പി.എല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചിട്ട ട്വീറ്റ് മണിക്കൂറുകൾക്കകം ഡിലീറ്റ് ചെയ്ത് ചെന്നൈ സൂപ്പർ കിംഗ്സ് താരം അമ്പാട്ടി റായ്ഡു.

ഇതെന്റെ അവസാനത്തെ ഐ.പി.എൽ സീസൺ ആണെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഏറ്റവും മികച്ച രണ്ട് ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്സിനും മുംബയ് ഇന്ത്യൻ സിനും ഒപ്പം 13 വർഷക്കാലം കളിക്കാനായതിൽ അഭിമാനമുണ്ട്. ഈ മനോഹരമാത്രയ്ക്ക് മുംബയ് ഇന്ത്യൻ സിനോടും ചെന്നൈ സൂപ്പർ കിംഗ് സി നോടും ഞാൻ നന്ദി പറയുന്നു. റായ്ഡ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. എന്നാൽ അധികം കഴിയും മുൻപ് തന്നെ അദ്ദേഹം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഉടൻ തീരുമാനം പിൻവലിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

നേരത്തെ 2019 യെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് അമ്പാട്ടി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികം വൈകാതെ അദ്ദേഹം തീരുമാനം പിൻവലിച്ച് കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AMABTI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.