മുംബയ് : ഐ.പി.എൽ ടൂർണമെന്റിനിടെ നടക്കുന്ന വനിതാ ട്വന്റി-20 ചലഞ്ചിനുള്ള വെലോസിറ്റി ടീമിലേക്ക് മലയാളിയായ കീർത്തി ജെയിംസിനെ തിരഞ്ഞെടുത്തു. സൂപ്പർ നോവാസ്,ട്രെയിൽബ്ളേസേഴ്സ്,വെലോസിറ്റി എന്നിങ്ങനെ മൂന്ന് ടീമുകളാണ് ട്വന്റി-20 ചലഞ്ചിനുള്ളത്.മേയ് 23 മുതൽ 28വരെ പൂനെയിലാണ് ട്വന്റി-20 ചലഞ്ച് നടക്കുന്നത്.ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗറാണ് സൂപ്പർ നോവാസിനെ നയിക്കുന്നത്. ട്രെയിൽബ്ളേസേഴ്സിനെ സ്മൃതി മന്ഥാന നയിക്കും. ദീപ്തി ശർമ്മയാണ് വെലോസിറ്റി ടീമിന്റെ ക്യാപ്ടൻ.ഐ.പി.എൽ മാതൃകയിൽ വിദേശതാരങ്ങളും ചേർന്നതാണ് വനിതാ ടീമുകൾ. 23ന് സൂപ്പർ നോവാസും ട്രെയിൽബ്ളേസേഴ്സും തമ്മിലാണ് ആദ്യ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |