മുംബയ്: പരിക്കേറ്റ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന് പകരം മുംബയ് ഇന്ത്യൻസ് യുവതാരം ആകാശ് മധ്വാളിനെ ടീമിലെത്തിച്ചു.
ഇടതു കൈയ്ക്ക് പരിക്കേറ്റതിനെത്തുടർന്നാണ് സൂര്യകുമാർ മടങ്ങിയത്. ആദ്യമായി ഐ.പി.എല്ലിൽ കളിക്കാൻ അവസരം ലഭിച്ച ആകാശ് വലംകൈയൻ മീഡിയം പേസ് ബൗളറാണ്. 2019 മുതൽ ഉത്തരാഖണ്ഡ് ടീമിന് വേണ്ടി കളിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസ് ഇത്തവണ പ്ലേ ഓഫ് കാണാതെ ആദ്യമേ പുറത്തായിരുന്നു. നിലവിൽ 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം മാത്രം നേടിയ മുംബയ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |