മുംബയ്: ഐ.പി.എല്ലിൽ സുനിൽ ഗാവസ്കറും സഞ്ജയ് മഞ്ച്രേക്കറുമൊക്കെ രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്യാപ്ടൻ സഞ്ജു സാംസണെ ആവശ്യത്തിനും അനാവശ്യത്തിനും കടുത്തവാക്കുകൾകൊണ്ട് വിമർശിക്കുമ്പോൾ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്ത്. ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്ടൻമാരിൽ ഒരാൾ സഞ്ജുവാണെന്ന് ഇർഫാൻ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. റൺസ് പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്ടന്റെ റോൾ എന്തെന്ന് കൂടുതലായി കാണാനാവുക. രാജസ്ഥാൻ റോയൽസിനായി സഞ്ജു അത് സ്ഥിരമായി ചെയ്യുന്നുവെന്നും ഇർഫാൻ ട്വിറ്ററിൽ കുറിച്ചു.
സീസണിൽ ഇതുവരെ 13 കളികളിൽ നിന്ന് സഞ്ജു 359 റൺസ് നേടിയിട്ടുണ്ട്. 153.41 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ട് അർധ സെഞ്ച്വറിയും അക്കൗണ്ടിലുണ്ട്.
13 കളികളിൽ നിന്ന് 16 പോയിന്റുള്ള രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. നിർണായകമായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർത്തതോടെയാണ് രാജസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. അവസാന മത്സരം ജയിച്ചാൽ ടീം പ്ലേ ഓഫ് ഉറപ്പാക്കും. തോറ്റാലും പ്ലേ ഓഫ് സാധ്യത ഇല്ലാതാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |