കൊൽക്കത്ത: സഞ്ജു സാംസൺന്റെ രാജസ്ഥാൻ റോയൽസോ, ഹാർദ്ദിക്പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസോ... ഐ.പി.എൽ പതിനഞ്ചാം സീസണിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ടീം ഏതാണെന്ന് ഇന്ന് രാത്രി അറിയാം. ഇന്ന് രാത്രി7.30 മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഒന്നാം ക്വാളിഫയർ പോരാട്ടം. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തുമ്പോൾ തോൽക്കുന്ന ടീമിന് എലിമനേറ്ററിൽ ജയിക്കുന്ന ടീമിനെതിരെ ഒരവസരം കൂടി ലഭിക്കും.
ലീഗ് ഘട്ടത്തിത്തിലെ 14മത്സരങ്ങളിൽ 10ലും ജയിച്ച് 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചത്. മറുവശത്ത് രാജസ്ഥാൻ 9എണ്ണം ജയിച്ച് 18പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിൽ എത്തിയത്. മറ്റ് ടീമുകളുമായി താരത്മ്യം ചെയ്യുമ്പോൾ വമ്പൻ താരനിരയൊന്നുമില്ലെങ്കിലും ലഭ്യമായ വിഭവഭവങ്ങൾ കൃത്യമായി വിനിയോഗിച്ചാണ് ഗുജറാത്തും രാജസ്ഥാനും ലീഗ് ഘട്ടത്തിൽ കുതിച്ചത്.
ടീമെന്ന നിലയലുള്ള ഒത്തിണക്കവും ഇവരരുടെ വിജയങ്ങളിൽ പ്രധാനമായി. സഞ്ജുവിന്റേയും ഹാർദ്ദിക്കിന്റേയും ക്യാപ്ടൻ സിയും എടുത്തുപറയേണ്ടതാണ്. രണ്ട് ടീമും ആറ് ബാറ്റേഴ്സ് അഞ്ച് ബൗളേഴ്സ് സ്ട്രാറ്റജിയാണ് കൂടുതലായും പിന്തുടർന്നത്.
മൂന്നാം സ്ഥാനക്കാരായ ലക്നൗ സൂപ്പർ ജയിന്റ്സും നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള എലിമനേറ്റർ മത്സരം നാളെ നടക്കും.
പ്രതീക്ഷയോടെ
ഗുജറാത്ത്
അഹമ്മദാബാദ് ആസ്ഥാനമാക്കി സി.വി.സി ക്യാപിറ്റൽസിന്റെ നേതൃത്വത്തിൽ ഈ സീസൺ മുതൽ ഐ.പി.എല്ലിലേക്ക് എത്തിയ ടീമാണ് ഗുജറാത്ത്. കന്നി സീസണിൽ തന്നെ ക്യാപ്ടനായുള്ള പാരമ്പര്യം അധികം ഇല്ലാത്ത ഹാർദ്ദിക്കിന്റെ നേതൃത്വത്തൽ ഗംഭീര കുതിപ്പാണ് ഗുജറാത്ത് നടത്തിയത്. ആദ്യ ഒമ്പത് മത്സരങ്ങളിൽ എട്ടിലും അവർ ജയിച്ചു. ക്വാളിഫയറും കടന്ന് സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ കളിക്കാമെന്ന പ്രതീക്ഷയിലാണ് അവർ പാഡ് കെട്ടുന്നത്. ഹാർദ്ദിക് പാണ്ഡ്യ, വൃദ്ധിമാൻസാഹ, റഷീദ്ഖാൻ, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, മുഹമ്മദ് ഷമി തുടങ്ങിയ മാച്ച് വിന്നർമാർ ഏതവസ്ഥയിലും കളി തങ്ങളുടെ വരുതിയിലേക്ക് തിരിക്കാൻ കഴിവുള്ളവരാണെ്
റോയലാകാൻ
രാജസ്ഥാൻ
2008ൽ കിരീടം നേടിയ ഉദ്ഘാടന സീസണിന് ശേഷമുള്ള ആദ്യഫൈനലാണ് രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ലക്ഷ്യം വയ്ക്കുന്നത്. സഞ്ജുവിനൊപ്പം, ജോസ് ബട്ട്ലർ, യശ്വസി ജയ്സ്വാൾ, ഹെറ്റ്മേയർ, അശ്വിൻ, ചഹൽ,ബൗൾട്ട് തുടങ്ങി ഒരുപിടി യൂട്ടിലിറ്റി താരങ്ങളാണ് രാജസ്ഥാന്റെ കരുത്ത്. മികച്ച ബൗളറെന്നതിനൊപ്പം ബുദ്ധിമാനായ ബാറ്റർ എന്ന രീതിയിലുള്ള അശ്വന്റെ വളർച്ചയും ഈ സീസണിൽ രാജസ്ഥാന് ഏറെ ഗുണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |