കൊച്ചി: കഴിഞ്ഞ സീസൺ ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ് ക്ളബ് വിട്ടു. എഫ്.സി ഗോവയിലേക്ക് വാസ്ക്വേസ് മാറുമെന്ന് കുറച്ചുനാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ സീസണിലാണ് വാസ്ക്വേസ് ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നത്. 31 കാരനായ വാസ്ക്വേസ് ബ്ലാസ്റ്റേഴ്സിനുവേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് നേടിയത്. എസ്പാന്യോളിന്റെ യൂത്ത് ടീമിലൂടെയാണ് വാസ്ക്വേസ് കരിയറിന് തുടക്കം കുറിച്ചത്. 2010-ൽ എസ്പാന്യോളിലൂടെ ലാ ലിഗയിൽ താരം അരങ്ങേറ്റം കുറിച്ചു. 2012-ൽ ഗെറ്റാഫെയിലേക്ക് ചേക്കേറി. ലാ ലിഗയിൽ 150-ൽ അധികം മത്സരങ്ങൾ കളിച്ചു.
അതേസമയം മറ്റ് പ്രധാന താരങ്ങളായ ജോർജ് പെരേര ഡയസ്, അഡ്രിയാൻ ലൂണ എന്നിവർ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് സൂചനകൾ.കോച്ച് ഇവാൻ വുകോമനോവിച്ചും കരാർ പുതുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |