SignIn
Kerala Kaumudi Online
Thursday, 25 April 2024 7.38 AM IST

അഭ്യൂഹങ്ങൾക്കിടയാക്കി ഗാംഗുലിയുടെ 'പുതിയ അദ്ധ്യായം' ട്വീറ്റ്

ganguly

മുംബയ് : 30 വർഷം നീണ്ട ക്രിക്കറ്റുമായുള്ള ബന്ധത്തിന് ശേഷം പുതിയ പാതയിലേക്ക് പ്രവേശിക്കുന്നുവെന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ട്വീറ്റ് ഇന്നലെ ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കി. ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഗാംഗുലി ഒഴിയുന്നെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നെന്നുമായിരുന്നു വാർത്ത പരന്നത്. എന്നാൽ തൊട്ടുപിന്നാലെ ഗാംഗുലി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെന്ന വാർത്തകൾ ശരിയല്ലെന്ന വിശദീകരണവുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രംഗത്തെത്തി.പി​ന്നീട് താൻ പുതി​യ എഡ്യൂക്കേഷണൽ ആപ്പ് പുറത്തി​റക്കുന്നതുമായി​ ബന്ധപ്പെട്ടായി​രുന്നു ട്വീറ്റ് എന്ന് ഗാംഗുലി​ വി​ശദീകരി​ച്ചു.

ഗാംഗുലിയുടെ ട്വീറ്റ്

ക്രിക്കറ്റിൽ പ്രവേശിച്ചിട്ട് 2022ൽ 30 വർഷം പൂർത്തിയായി. ക്രിക്കറ്റ് എനിക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു. നിങ്ങൾ എല്ലാവരുടെയും പിന്തുണ ലഭിച്ചു. ഇപ്പോൾ ഞാൻ എത്തിയ സ്ഥാനത്ത് എന്നെ എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഒരുപാട് ജനങ്ങൾക്ക് ഉപകാരമാവാൻ പോവുന്ന ഒരു കാര്യം തുടങ്ങിവയ്ക്കാൻ പോവുകയാണ്. ജീവിതത്തിലെ പുതിയ അധ്യായത്തിൽ എല്ലാവരും കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GANGULY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.