ജക്കാർത്ത : ഏഷ്യാകപ്പ് ഹോക്കി ടൂർണമെന്റിൽ വെങ്കലംകൊണ്ട് തൃപ്തിപ്പെട്ട് ഇന്ത്യ. ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലിൽ ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഏഴാം മിനിട്ടിൽ രാജ് കുമാർ പാലാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.
സൂപ്പർ ഫോർ റൗണ്ടിലും ഇന്ത്യ ജപ്പാനെ തോൽപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മലേഷ്യയോടും ദക്ഷിണകൊറിയയോടും സമനിലയിലായതോടെയാണ് ഫൈനലിൽ കടക്കാൻ കഴിയാതെ പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |