സെവിയ്യ: നേഷൻസ് ലീഗിൽ സൂപ്പർ ടീമുകളായ സ്പെയിനും പോർച്ചുഗലിനും സമനിലത്തുടക്കം. ലീഗ് 1 ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇരുപത്തിയഞ്ചാം മിനിട്ടിൽ അൽ വാരോ മൊറാട്ടയിലൂടെ സ്പെയിൻ ലീഡെടുത്തു. കളി അവസാനിക്കാറകവെ 82-ാo മിനിട്ടിൽ ഹോർട്ടയിലൂടെ പറങ്കിപ്പട സമനില പിടിക്കുകയായിരുന്നു.
മൊറാട്ടായെ കൂടാതെ ഫെറാൻ ടോറസ്, സാബിയ, ബുസ്കറ്റ്സ്, ഗാവി, ആസ് പെല്ലി ക്യൂട്ട എന്നിവർ സ്പാനിഷ് നിരയിലുണ്ടായിരുന്നു.
മറുവശത്ത് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഞ്ചിലിരുത്തിയാണ് കോച്ച് ഫെർണാണ്ടോ സാന്റസ് പോർച്ചുഗലിന്റെ ആദ്യ ഇലവനെ കളത്തിൽ വിന്യസിച്ചത്. ആന്ദ്രേ സിൽവ, റാഫേൽ ലിയോ , ബ്രൂണോ ഫെർണാണ്ടസ്, ബർണാഡോസിൽവ, ജാവോ കാൺ സലോ , പെപ്പെ തുടങ്ങിയവർ ആദ്യ ഇലവനിൽ ഇടം നേടി. അറുപത്തി രണ്ടാം മിനിട്ടിൽ ഒറ്റാവിയോയ്ക്ക് പകരക്കാരനായാണ് റൊണാൾഡോ കളത്തിൽ എത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് 2-1 ന് സ്വീറ്റ് സർ ലാൻഡിനെ കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |