SignIn
Kerala Kaumudi Online
Friday, 29 March 2024 4.28 AM IST

ഇന്നറിയാം ഫ്രഞ്ച് രാജ്ഞിയെ

french-open

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലൽ ഇന്ന്

പോരാട്ടം കോക്കോ ഗോഫും ഇഗാ ഷ്വാംടെക്കും തമ്മിൽ

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. ലോക ഒന്നാം നമ്പർ താരവും മുൻ ചാമ്പ്യനുമായ ഇഗ്വാ ഷ്വാംടെക്കും അമേരിക്കൻ യുവവിസ്മയം കോക്കോ ഗോഫം തമ്മിലുള്ള ഫൈനൽ പോരാട്ടം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ ആണ്. ജസിക്ക പെഗുലയോടൊപ്പം വനിതാ ഡബിളിലും ഫൈനലിലെത്തിയിട്ടുണ്ട് ഗോഫ്. സെമിയിൽ ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസനെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-1ന് അനായാസം കീഴടക്കിയാണ് പതിനെട്ടുകാരിയായ ഗോഫ് തന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലിന് യോഗ്യത നേടിയത്. ഇഗ റഷ്യൻ താരം ഡാരിയ കസാറ്റ്‌കിനെതിരെ 6-2,6-1ന് പാട്ടുംപാടി ജയിച്ചാണ് 21 കാരിയായ ഇഗ രണ്ടാം ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിസ് ഫൈനൽ ഉറപ്പിച്ചത്. വനിതാ ടെന്നിസിലെ വരുംകാല സൂപ്പർ താരങ്ങൾ എന്ന് വിലയിരുത്തപ്പെടുന്ന യുവതാരങ്ങളുടെ പോരാട്ടം കളിമൺകോർട്ടിനെ തീപിടിപ്പിക്കും എന്നാണ് വിലയിരുത്തൽ.

അശ്വമേധം തുടരാൻ ഇഗ

തോൽവി അറിയാതെ 34 മത്സരങ്ങൾ പൂർത്തിയാക്കി വിജയക്കുതിപ്പ് തുടരുകയാണ് ഇഗ. ഇന്ന് ജയിച്ചാൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച വനിതാ താരമെന്ന വീനസ് വില്യംസിന്റെ റെക്കാഡിനൊപ്പം (35) ഇഗയ്ക്ക് എത്താം. 2020ൽ സോഫിയാ കെനിനെ കീഴടക്കി ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കാനായതും പോളിഷ് താരത്തിന് മുൻ തൂക്കം നകുന്ന ഘടകമാണ്. നിലവിലെ ഫോമിൽ ഇഗയ്ക്ക് തന്നെയാണ് ഫൈനലിൽ മുൻതൂക്കം.

ഇരട്ടക്കിരീടം
തേടി കോ​ക്കോ

18​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഗ്രാ​ൻ​സ്ലാം​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ ​ഏറ്റവും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​താ​ര​മാ​ണ് ​കോ​ക്കോ​ ​ഗോ​ഫ്.​ 2004​ൽ​ 17​-ാം​ ​വ​യ​സി​ൽ​ ​മ​രി​യ​ ​ഷ​റ​പ്പോ​വ​ ​വിം​ബി​ൾ​ഡ​ൺ​ ​ഫൈ​ന​ലി​ലെ​ത്തി​യ​ ​ശേ​ഷം​ ​ഗ്രാ​ൻ​സ്ലാം​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ൽ​ ​എ​ത്തു​ന്ന​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​താ​ര​മാ​ണ് ​കോ​ക്കോ.​ ​നാ​ട്ടു​കാ​രി​ ​ജെ​സി​ക്ക​ ​പെ​ഗു​ല​യോ​ടൊ​പ്പം​ ​ഡ​ബി​ൾ​സി​ലും​ ​ക​ലാ​ശ​ക്ക​ളി​ ​ഉ​റ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞു​ ​കോ​ക്കോ. സിംഗിൾസിലും ഡബിൾസിലും ചാമ്പ്യൻപട്ടം സ്വന്തമാക്കാനാണ് കോക്കോയുടെ പോരാട്ടം. ​ഫ്ര​ഞ്ച് ​ഓ​പ്പ​ണി​ൽ​ ​ഇ​ത്ത​വ​ണ​ ​ഉ​യ​ർ​ന്ന​ ​റാ​ങ്കു​കാ​രെ​ ​കോ​ക്കോ​യ്ക്ക് ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​രു​ന്നി​ല്ല.

നേർക്കു നേർ

ഇതുവരെ നേർക്കു നേർ വന്ന രണ്ട് മത്സരങ്ങളിലും ഇഗയ്ക്കായിരുന്നു വിജയം.

ഇഗ

വയസ്-21

റാങ്ക് -1

സിംഗിസ് കിരീടങ്ങൾ-8

ഗ്രാൻസ്ലാം-1

കോക്കോ

വയസ് -18

റാങ്ക് -23

സിംഗിസ് കിരീടങ്ങൾ-2

ഗ്രാൻസ്ലാം -0

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FRENCH OPEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.