റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ
സെമിയിൽ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറി
പാരീസ്: മുിപ്പത്തിയാറാം പിറന്നാൾ ദിനത്തിൽ തനിക്കേറെ പ്രിയപ്പെട്ട ഫ്രഞ്ച് ഓപ്പൺ ഗ്ലാൻസ്ലാം പുരുഷ സിംഗിൾസ് ഫൈനലുറപ്പിച്ച് സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാൽ. സെമിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ജർമൻ സെൻസേഷൻ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയതിനെ തുടർന്ന് നദാലിന് ഫൈനലിലേക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലൂടെയാണ് (7/6) നദാൽ സ്വന്തമാക്കിയത്. അടുത്ത സെറ്റിൽ ഇരുവരും 6-6 എന്ന നിലയിൽ ആയിരിക്കുമ്പോഴാണ് സ്വരേവ് ഗ്രൗണ്ടിൽ വലത്തേക്കാലിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് വിൽച്ചെയറിലാണ് അദ്ദേഹം ശുശ്രൂഷയ്ക്കായി പോയത്. നദാലിന്റെ പതിന്നാലാം ഫ്രഞ്ച് ഓപ്പൺ ഫൈനൽ പ്രവേശനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |