SignIn
Kerala Kaumudi Online
Friday, 29 March 2024 12.36 PM IST

ഖേലോ ഇന്ത്യ :കളരിയിൽ കേരളത്തിന് രണ്ട് മെഡലുകൾ

kalari

പഞ്ച്കുള : ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ കളരിയിൽ കേരളത്തിന് ആദ്യ ദിനം രണ്ട് മെഡലുകൾ. ചുവട് ഇനത്തിൽ ആദർശ് വി.കെയും ഗോപിക എസ്. മോഹനുമാണ് വെള്ളിമെഡലുകൾ നേടിയത് .തിരുവനന്തപുരം അഗസ്ത്യം കളരിയിലെ അംഗങ്ങളാണ് ഇരുവരും.

ഇതാദ്യമായാണ് കളരിപ്പയറ്റ് ഖേലോ ഇന്ത്യയിൽ മത്സര ഇനമാകുന്നത് .കേരളത്തെ പ്രതിനിധീകരിച്ച് 84 അംഗ സംഘമാണ് ഗെയിംസിൽ പങ്കെടുക്കുന്നത് .ഇന്ന് നടന്ന മത്സരങ്ങൾ ജി.ടി.സി.സി ചെയർ പേഴ്സണും സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടറുമായ അമർജ്യോതി ഉത്‌ഘാടനം ചെയ്തു . സായി എക്സിക്യൂട്ടീവ് ഡയറക്ടർ എം. എസ്‌ വർഗീസ്, കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തുറ സോമൻ തുടങ്ങിയവർ പങ്കെടുത്തു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KALARI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.