ചെന്നൈ : ചെന്നൈയിൽ നടക്കുന്ന ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സിൽ കേരളത്തിനായി പുരുഷ ലോംഗ്ജമ്പിൽ എം.ശ്രീശങ്കർ മീറ്റ് റെക്കാഡോടെ സ്വർണം നേടി. 8.23 മീറ്ററാണ് ശ്രീ ചാടിയത്. 8.15 മീറ്റർ ചാടിയ മുഹമ്മദ് അനീസ് വെള്ളി നേടി. പുരുഷ 400 മീറ്ററിൽ ഡൽഹിക്ക് വേണ്ടി മലയാളി താരം അമോജ് ജേക്കബ് സ്വർണം നേടിയപ്പോൾ കേരളത്തിനായി നോഹ് നിർമൽ ടോം വെള്ളിയും മുഹമ്മദ് അജ്മൽ വെങ്കലവും നേടി.ഷോട്ട്പുട്ടിൽ 18.06 മീറ്റർ എറിഞ്ഞ മൻപ്രീത് കൗർ ദേശീയ റെക്കാഡും മീറ്റ് റെക്കാഡും തിരുത്തിയെഴുതുകയും 18 മീറ്റർ മാർക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |