തിരുവനന്തപുരം: 2015 ൽ കൊല്ലത്ത് നടന്ന ജില്ലാ ഗുസ്തി മത്സരത്തിനിടയ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട പ്രസാദ് കുമാറിന് ജോലി നൽകണമെന്ന കമ്മീഷൻ ഉത്തരവിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേരള സ്പോർട്സ് കൗൺസിലിനാണ് ഉത്തരവ് നൽകിയത്.
തമ്പാനൂർ സ്വദേശി പ്രസാദ് കുമാറിന് ജോലി നൽകണമെന്ന് 2016 ജൂലൈ 25 ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2,00,000 രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ജോലി നൽകിയില്ല. തീർത്തും ദയനീയമായ അവസ്ഥയാണ് പ്രസാദ് കുമാറിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |