സാഗ്രബ്: കഴിഞ്ഞ ദിവസം ലോക ആറാം റാങ്കുകാരനെ വീഴ്ത്തി ചരിത്രമെഴുതിയ ഇന്ത്യൻ താരം ജി. സത്യൻ ക്വാർട്ടറിൽ തോറ്റ് ഡബ്ല്യു. ടി.ടി കോൺടെൻഡറിൽ നിന്ന് പുറത്തായി. ചൈനീസ് തായ് പേയുടെ ചിൻ യുഹാനോടാണ് ക്വാർട്ടറിൽ സത്യൻ തോറ്റത്. സ്കോർ: 7-11,9-11,5-11. യൂറോപ്യൻ ചാമ്പ്യനും ലോക ആറാം റാങ്കുകാരനുമായ സ്ലോവേനിയയുടെ ഡാർക്കോ ജോർഗിക്കിനെ കീഴടക്കി ഇന്ത്യൻ ടേബിൾ ടെന്നിസ് രംഗത്തിന് തന്നെ പുത്തനുണർവുണ്ടാക്കിയ സത്യൻ പ്രീക്വാർട്ടറിൽ 16 കാരനായ ചൈനീസ് താരം ചെൻ യുവാന്യുവിനെ കീഴടക്കിയായിരുന്നു ക്വാർട്ടറിൽ എത്തിയത്. അടുത്തമാസം അവസാനം ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യന ടേബിൾ ടെന്നിസ് ടീമിൽ സത്യൻ ഇടം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |