SignIn
Kerala Kaumudi Online
Friday, 29 March 2024 2.42 PM IST

ആദ്യ ട്വന്റി​-20യിൽ ഇംഗ്ളണ്ടിനെചുരുട്ടി ഇന്ത്യ

india-cricket

ഇന്ത്യൻ വിജയം 50 റൺസിന്

സ​താം​പ്ട​ൺ​ ​:​ ​ഇം​ഗ്ള​ണ്ടി​നെ​തി​രാ​യ​ ​മൂ​ന്ന് ​ട്വ​ന്റി​ ​ട്വ​ന്റി​ക​ളു​ടെ​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​50 റ​ൺ​സി​ന്റെ​ ​വി​ജ​യം​ ​നേ​ടി​ ​ ഇന്ത്യ.
ഇ​ന്ന​ലെ​ ​സ​താം​പ്ട​ണി​ൽ​ ​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​എ​ട്ടു​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 198​ ​റ​ൺ​സ​ടി​ച്ച​ശേ​ഷം​ ​ഇം​ഗ്ള​ണ്ടി​നെ​ ​19.3 ഓ​വ​റി​ൽ​ ​148 റ​ൺ​സി​ൽ​ ​ഒ​തു​ക്കു​ക​യാ​യി​രു​ന്നു.
ട്വ​ന്റി​ ​ട്വ​ന്റി​ ​ഫോ​ർ​മാ​റ്റി​ലെ​ ​ത​ന്റെ​ ​ആ​ദ്യ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യും​ ​നാ​ലു​വി​ക്ക​റ്റും​ ​സ്വ​ന്ത​മാ​ക്കി​യ​ ​പേ​സ​ർ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​വി​ജ​യ​മൊ​രു​ക്കി​യ​ത്.​ ​ച​ഹ​ലും ​അ​ർ​ഷ്ദീ​പും ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​പ്പോ​ൾ​ ​ഭു​വ​നേ​ശ്വ​റി​നും​ ​ഹ​ർ​ഷ​ലി​നും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​ല​ഭി​ച്ചു.

കൊവിഡ് കഴിഞ്ഞെത്തിയ രോഹിത് ശർമ്മയാണ് ഇന്നലെ ഇന്ത്യയെ നയിച്ചത്. പേസർ അർഷ്ദീപ് സിംഗ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റത്തിന് ഇറങ്ങിയപ്പോൾ മലയാളി താരം സഞ്ജു സാംസണിന് പ്ളേയിംഗ് ഇലവനിൽ അവസരം നൽകിയില്ല. അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ ആദ്യ അർദ്ധസെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യ(33 പന്തുകളിൽ 51 റൺസ്), സൂര്യകുമാർ യാദവ്(19 പന്തുകളിൽ 39 റൺസ്),ദീപക് ഹൂഡ(17 പന്തുകളിൽ 33), രോഹിത് ശർമ്മ(14 പന്തുകളിൽ 24),അക്ഷർ പട്ടേൽ(17), ദിനേഷ് കാർത്തിക് (11) എന്നിവരുടെ മികവിലാണ് ഇന്ത്യ 198ലെത്തിയത്.

ഇടവേളകഴിഞ്ഞെത്തിയ രോഹിത് തകർത്തടിച്ചാണ് തുടങ്ങിയതെങ്കിലും അധികം നീണ്ടില്ല. 14 പന്തുകളിൽ അഞ്ചുബൗണ്ടറികൾ പായിച്ച ഇന്ത്യൻ ക്യാപ്ടനെ മൂന്നാം ഓവറിൽ മൊയീൻ അലി കീപ്പർ ബട്ട്‌ലറുടെ കയ്യിലെത്തിച്ചു. തുടർന്നിറങ്ങിയ ദീപക് ഹൂഡ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം വീശിയടിച്ചപ്പോൾ റൺറേറ്റുയർന്നു. എന്നാൽ ടച്ച് കിട്ടാതിരുന്ന ഇഷാൻ കിഷൻ(8) അഞ്ചാംഓവറിൽ അലിക്ക് ഇരയായി കൂടാരം കയറുമ്പോൾ ഇന്ത്യ രണ്ടിന് 46 എന്ന നിലയിലെത്തിയിരുന്നു. ഒൻപതാം ഓവറിലാണ് ഹൂഡ മടങ്ങിയത്. 19 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പറത്തി സൂര്യകുമാർ മടങ്ങുമ്പോൾ ഇന്ത്യ 11.4 ഓവറിൽ നാലിന് 126ലെത്തിയിരുന്നു. തുടർന്ന് ഹാർദിക് അക്ഷർ പട്ടേലിനെ കൂട്ടുനിറുത്തി അർദ്ധസെഞ്ച്വറിയിലെത്തി. അവസാന മൂന്നോവറിൽ മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.