ഷാംഗ്വോൺ: ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ 50 മീറ്റർ റൈഫിൾത്രീ പൊസിഷനിൽ സ്വർണം നേടി ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിംഗ് ടോമർ . ഫൈനലിൽ ഹംഗറിയുടെ സാലൻ പെക്ലാറിനെ തോൽപ്പിച്ചാണ് ടോമർ പൊന്നണിഞ്ഞത്. യോഗ്യതാ റൗണ്ടിൽ 593 പോയന്റുകൾ നേടി ടോമർ തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആ മികവ് ഫൈനലിലും പുറത്തെടുക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചു.
ഹംഗറിയുടെ ഇസ്ത്വാൻ ഈ ഇനത്തിൽ വെങ്കലം നേടി. മറ്റൊരു ഇന്ത്യൻ താരം ചെയിൻ സിംഗ് ഏഴാം സ്ഥാനം നേടി. ടോക്യോ ഒളിമ്പിക്സിൽ മത്സരിച്ച താരമാണ് ഐശ്വരി പ്രതാപ് സിംഗ് ടോമർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |