SignIn
Kerala Kaumudi Online
Friday, 19 April 2024 8.23 AM IST

ഷറപ്പോവയ്ക്ക് പൊന്നുണ്ണി പിറന്നു

sharappova

മോസ്‌കോ: മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആൺകുഞ്ഞ് പിറന്നു . തിയോഡോർ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രം ഷറപ്പോവ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ബ്രിട്ടീഷ് വ്യവസായി അലക്‌സാണ്ടർ ഗിൽകിസാണ് ഷറപ്പോവയുടെ പങ്കാളി. ഇരുവരുടെയും വിവാഹനിശ്ചയം 2020 ഡിസംബറിലാണ് കഴിഞ്ഞത്. .'ഞങ്ങളുടെ കൊച്ചുകുടുംബത്തിന് ലഭിച്ച ഏറ്റവും സുന്ദരമായ സമ്മാനം' എന്ന തലക്കെട്ടോടെയാണ് ഷറപ്പോവ കുഞ്ഞ് പിറന്നകാര്യം ലോകത്തെ അറിയിച്ചത്.

ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിലൊരാളായ ഷറപ്പോവ അഞ്ച് തവണ ഗ്രാൻസ്ലാം ചാമ്പ്യനായിട്ടുണ്ട്. കരിയർ സ്ലാം നേടിയ ലോകത്തിലെ പത്ത് വനിതാതാരങ്ങളിലൊരാളും കൂടിയാണ്. 2004-ൽ തന്റെ കൗമാരപ്രായത്തിൽ വിംബിൾഡൺ കിരീടം നേടിയാണ് കടന്നുവരവ്. 2006ൽ യു.എസ് ഓപ്പൺ, 2008ൽ ഓസ്‌ട്രേലിയൻ ഓപ്പൺ, 2012-ലും 2014 ലും ഫ്രഞ്ച് ഓപ്പൺ എന്നീ ഗ്രാൻസ്ളാം കിരീടങ്ങളും സ്വന്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും സ്വന്തമാക്കി.2020 ഫെബ്രുവരിയിലാണ് ടെന്നിസ് കോർട്ടിൽ നിന്ന് വിരമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SHARAPPOVA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.