SignIn
Kerala Kaumudi Online
Thursday, 25 April 2024 1.17 PM IST

ക്രിസ്റ്റ്യാനോയെ വേണ്ടെന്ന് ബയേൺ

cristiano

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുപോകാൻ ഉറച്ചുനിൽക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിരിച്ചടിയായി ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ തീരുമാനം.ക്രിസ്റ്റ്യാനോയെ ടീമിലെടുക്കാൻ താത്പര്യമില്ലെന്ന് ബയേണിന്റെ സി.ഇ.ഓയും മുൻ താരവുമായ ഒലിവർ കാൻ പറഞ്ഞു.കഴിഞ്ഞ ദിവസം റോബർട്ട് ലെവൻഡോവ്സ്കി ബയേൺ വിട്ട് ബാഴ്സയിലേക്ക് ചേക്കേറിയപ്പോൾ ക്രിസ്റ്റ്യാനോ ബയേണിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ തളളിക്കളഞ്ഞാണ് കാൻ തീരുമാനമറിയിച്ചത്. നേരത്തേ ഫ്രഞ്ച് ക്ളബ് പി.എസ്.ജിയും ക്രിസ്റ്റ്യാനോയെ വാങ്ങാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം ഇംഗ്ളീഷ് ക്ളബ് ചെൽസിക്ക് ക്രിസ്റ്റ്യാനോയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ സൂപ്പർ താരത്തെ വിൽക്കാനില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗിന്റെ നിലപാട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കുറി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതിനാലാണ് ക്രിസ്റ്റ്യാനോ ക്ളബ് വി‌ടാൻ തീരുമാനിച്ചത്. മാഞ്ചസ്റ്ററിന്റെ പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കുകയാണ് ക്രിസ്റ്റ്യാനോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRISTIANO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.