തിരുവനന്തപുരം : കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് ടീമിലെ അംഗങ്ങൾക്ക് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ യാത്ര അയപ്പ് നൽകി. 4-100 മീറ്റർ വനിതാ റിലേ ടീമിന്റെ ക്യാമ്പ് ഇവിടെയാണ് നടന്നുവന്നത്. മുൻനിര അത്ലറ്റുകളായ ഹിമ ദാസ്,ദ്യുതിചന്ദ്,ശ്രാബണി നന്ദ, സിമി എസ്, പുരുഷ താരം അമോജ് ജേക്കബ് എന്നിവർക്ക് നൽകിയ യാത്ര അയപ്പിൽ ചീഫ് സെക്രട്ടറി വി.പി ജോയ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ പ്രേം കൃഷ്ണൻ, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മെമ്പർ പ്രദീപ് കുമാർ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ബൽറാം കുമാർ ഉപാദ്ധ്യായ,സ്പർജൻ കുമാർ,എൽ.എൻ.സി.പി.ഇ റീജിയണൽ ഡയറക്ടർ ജി.കിഷോർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |