SignIn
Kerala Kaumudi Online
Friday, 29 March 2024 8.03 PM IST

മൂന്ന് കളികളിലും തിളങ്ങി സഞ്ജു

sanju

പോര്‍ട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റെടുത്തപ്പോഴും വിക്കറ്റിന് പിന്നിൽ നിന്നപ്പോഴും സഞ്ജു ഒരുപോലെ തിളങ്ങി. ആദ്യ ഏകദിനത്തിൽ അവസാന ഓവറിൽ മികച്ച ഡൈവിലൂടെ ബൗണ്ടറി തടഞ്ഞ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങും രണ്ടാം ഏകദിനത്തിൽ അർദ്ധസെഞ്ച്വറി നേടിയ ബാറ്റിംഗുമെല്ലാം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.മൂന്നാം ഏകദിനത്തിലും സഞ്ജു വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഷായ് ഹോപ്പിനെ ചഹലിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് പുറത്താക്കിയത് സഞ്ജുവായിരുന്നു. ബൗളർമാർക്ക് വേണ്ടവിധത്തിലുള്ള മാർഗനിർദേശങ്ങൾ നൽകാനും സഞ്ജു മറന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.