മഹാബലിപുരം: ചെസ് ഒളിമ്പ്യാഡിൽ ഇന്നലെ ഇന്ത്യയ്ക്ക് തിരിച്ചടികളുടെ ദിനം. ഓപ്പൺ വിഭാഗത്തിൽ ബി ടീമിന് മാത്രമാണ് ജയിക്കാനായത്. എ ടീം സമനിലയിൽ കുരുങ്ങിയപ്പോൾ സി ടീം തോറ്റു.
വനിതാ വിഭാഗത്തിലും ഇന്ത്യയുടെ സി ടീം തോറ്റു. എ,ബി ടീമുകൾ ജയിച്ചു. മലയാളി താരം നിഹാൽ സരിൻ ഉൾപ്പെട്ട
ഇന്ത്യ ബി ടീം 3-1ന് കരുത്തരായ ഇറ്റലിയെ ആണ് വീഴ്ത്തിയത്. നിഹാൽ മൊറോനി ലൂക്ക ജൂനിയറിനെ കീഴടക്കി. എസ്.എൽ നാരായണൻ കളിക്കുന്ന എ ടീം ഫ്രാൻസനോടാണ് 2-2ന് സമിനലിയിൽ പിരിഞ്ഞത്. സി ടീമിനെ സ്പെയിനാണ് കീഴടക്കിയത് (1.5-2.5).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |