SignIn
Kerala Kaumudi Online
Friday, 29 March 2024 12.58 AM IST

സിംബാബ്‌വെ പര്യടനത്തിൽ ലക്ഷ്മൺ കോച്ചാകും

laxman

ന്യൂഡൽഹി: ദേശീയ ക്രിക്കറ്റ് അക്കാഡമി തലവൻ വി.വി.എസ് ലക്ഷ്മൺ സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകനാകും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. സിംബാ‌ബ്‌വെ പര്യടനവും ഏഷ്യാകപ്പും തമ്മിൽ ഇടവേള കുറവായതിനാലാണ് ലക്ഷ്മണിന് താത്കാലിക ചുമതല നൽകുന്നത്. ആഗസ്റ്റ് 22നാണ് സിംബാ‌ബ്‌വെ പര്യടനം അവസാനിക്കുന്നത്. 23ന് ഇന്ത്യൻ ടീമിന് യു.എ.ഇയിൽ എത്തണം. സിംബാബ്‌വെ പര്യടനത്തിനുള്ള ദീപക്ക് ഹൂഡയും കെ.എൽ രാഹുലും മാത്രമാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലുമുള്ളത്. അതിനാൽ തന്നെ പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡ് ഏഷ്യാകപ്പ് ടീമിനൊപ്പമുണ്ടായിരിക്കുക എന്ന പ്രായോഗികതയിലാണ് ലക്ഷ്മണ് സിംബാബ്‌വെ പര്യടനത്തിന്റെ ചുമതല നൽകിത്. രാഹുലും ഹൂഡയം ഹരാരെയിൽ നിന്ന് നേരിട്ട് ദുബായിലേക്ക് എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LAXMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.