SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.50 PM IST

ലണ്ടനിൽ പുജാരയുടെ വൺഡേ വെടിക്കെട്ട്

pujara

ചേതേശ്വർ പുജാര റോയൽ ലണ്ടൻ കപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി

ലണ്ടൻ : ടെസ്റ്റ് സ്പെഷ്യലിസ്റ്റായി മുദ്രകുത്തപ്പെട്ടിരുന്ന ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാര ലണ്ടനിൽ വൺഡേ ഫോർമാറ്റിലും വെടിക്കെട്ട് നടത്തുന്നു. കൗണ്ടി ക്ളബ് സസക്സിന്റെ ക്യാപ്ടനായ പുജാര റോയൽ ലണ്ടൻ കപ്പ് വൺഡേ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയിരിക്കുകയാണ്.

ഇന്നലെ സറേയ്ക്ക് എതിരായ മത്സരത്തിൽ 131 പന്തുകളിൽ നിന്ന് 174 റൺസാണ് പുജാര അടിച്ചുകൂട്ടിയത്.

20 ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതായിരുന്നു പുജാരയുടെ അതിവേഗ ഇന്നിംഗ്സ് .

പുജാരയുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് സറേയ്ക്ക് എതിരെ നേടിയത്.

കഴിഞ്ഞ ദിവസം വാർവിക്ക്ഷയറിന് എതിരെ നടന്ന മത്സരത്തിൽ പുജാര 79 പന്തുകളിൽ 107 റൺസടിച്ചിരുന്നു.

ഏഴു ഫോറും രണ്ട് സിക്സുമടക്കമാണ് പുജാര 107 റൺസ് നേടിയിരുന്നത്.

22

വാർവിക്ക്ഷയറിന് എതിരായ മത്സരത്തിൽ പുജാര ഒരോവറിൽ അടിച്ചുകൂട്ടിയത് 22 റൺസാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PUJARA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.