SignIn
Kerala Kaumudi Online
Friday, 29 March 2024 4.39 PM IST

ക്ലബ് അത് ലറ്റിക്സിസ് : എം.എയുടെ കുതിപ്പ്

club-atletics

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്റർ ഡിസ്ട്രിക്റ്റ് ക്ലബ് അത്‌ലറ്റിക്സിസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിലും 268 പോയിന്റുമായി കോതമംഗലം എം.എ സ്പോർട്സ് അക്കാഡമി ബഹുദൂരം മുന്നിൽ. കോട്ടയം അൽഫോൻസ അത്‌ലറ്റിക്സ് അക്കാഡമി 115 പോയിന്റുമായി രണ്ടാം സ്ഥാനത്തും 64 പോയിന്റുമായി മലബാർ സ്പോർട്സ് അക്കാഡമി പുല്ലൂരുംപാറ മൂന്നാം സ്ഥാനത്തുമാണുള്ളത്. എം.എ സ്പോർട്സ് അക്കാഡമിയുടെ അക്കൗണ്ടിലുള്ളത് 21 സ്വർണവും,​ 12 വെള്ളിയും,​ 7 വെങ്കലവുമാണ്. മൂന്ന് സ്വർണവും 6 വെള്ളിയും 6 വെങ്കലവുമാണ് അൽഫോൻസ സ്വന്തമാക്കിയത്. മലബാർ സ്പോർട്സ് അക്കാഡമി 2 സ്വർണവും 3 വെള്ളിയും 5 വെങ്കലവും നേടി. ഒമ്പത് പുതിയ മീറ്റ് റെക്കാഡുകളാണ് ഇന്നലെ പിറന്നത്. ഇതോടെ മീറ്റിൽ ആകെ 19 പുതിയ റെക്കാഡുകളായി.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CLUB ATLETICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.