SignIn
Kerala Kaumudi Online
Saturday, 20 April 2024 8.24 AM IST

കപ്പിനാെരുങ്ങി ഖത്തർ

qatar

ആഗോള കായികരംഗത്ത് പുതിയ പ്രതീക്ഷകൾ പകർന്ന് ,കൊവിഡാനന്തരകാലത്തിലെ ആദ്യ ലോകകപ്പിനായി ഒരുക്കങ്ങൾ പൂർത്തിയാക്കി ഖത്തർ. പശ്ചിമേഷ്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പാണിത്. ലോകകപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി പതിവ് ജൂൺ -ജൂലായ് മാസങ്ങളിലല്ലാതെ ടൂർണമെന്റ് നടക്കുന്നത് ഖത്തറിലായിരിക്കും. പതിവ് സമയത്ത് ഖത്തറിലെ താപനില 42 ഡിഗ്രിവരെ ഉയരുന്നതിനാൽ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുത്തതോടെയാണ് ഫിഫ പുതിയ സമയക്രമത്തിലേക്ക് നീങ്ങിയത്.

2022 നവംബർ 20നാണ് ആദ്യ മത്സരം. ഫൈനൽ ഖത്തർ ദേശീയ ദി​നം കൂടി​യായ ഡി​സംബർ 18ന്. എട്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് റൗണ്ടിൽ ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുന്നത്. ഡിസംബർ 3-6 തീയതികളിലായാണ് പ്രീക്വാർട്ടർ ഫൈനലുകൾ. ഡിസംബർ 9-10 തീയതികളിൽ ക്വാർട്ടർ ഫൈനലുകൾ. ഡിസംബർ 13-14 തീയതികളിൽ സെമി ഫൈനലുകൾ. ഡിസംബർ 17ന് ലൂസേഴ്സ് ഫൈനൽ . 2022 ഡിസംബർ 18നാണ് ഫൈനൽ.

എട്ട് വേദികൾ

പുതിയതും നവീകരിച്ചതുമായ എട്ട് പടുകൂറ്റൻ സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. അറേബ്യൻ ശിൽപ്പചാതുരിയുടെ മകുടോദാഹരണങ്ങളായാണ് കളിക്കളങ്ങളുടെ നിർമ്മിതി.

1. അൽ ബൈത്ത് സ്റ്റേഡിയം

2022 നവംബർ 21ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത് തലസ്ഥാന നഗരിയായ ദോഹയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലാണ്. അറേബ്യൻ രാജ്യങ്ങളിലെ ആദിമഗോത്രക്കാർ ഉപയോഗിച്ചിരുന്ന ടെന്റുകളുടെ ആകൃതിയിലാണ് നിർമ്മാണം.

5 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

3 നോക്കൗട്ട് മത്സരങ്ങൾ

കപ്പാസിറ്റി : 60000

2. അൽ റയ്യാൻ സ്റ്റേഡിയം

2003 ൽ നിർമ്മിച്ച ഇൗ സ്റ്റേഡിയം ലോകകപ്പിനായി നവീകരിച്ചതാണ്. രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന മുഖപ്പാണ് പ്രത്യകത. ഖത്തറിലെ പ്രമുഖ ക്ളബായ അൽ റയ്യാന്റെ ഹോംഗ്രൗണ്ടാണ്. മൾട്ടിപർപ്പസ് സ്റ്റേഡിയമാണ്. അഹമ്മദ് ബിൻ അലി സ്റ്റേഡിയം എന്നും പേരുണ്ട്. 2016ലാണ് നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയത്.കാണികൾക്ക് മഴയും വെയിലും കൊള്ളാതെയിരുന്ന് കളി കാണാനുള്ള സൗകര്യമുണ്ട്.

6 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

1 പ്രീ ക്വാർട്ടർ മത്സരം

കപ്പാസിറ്റി : 44,740

3. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം

ഖത്തർ ഫൗണ്ടേഷന്റെ എഡ്യൂക്കേഷൻ സിറ്റിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ബഹ്റിനുമായി ഏറ്റവും അടുത്തുള്ള സ്റ്റേഡിയവും ഇതുതന്നെ.വജ്രാകൃതിയിലാണ് നിർമ്മാണം. പകലിലും രാത്രിയിലും വ്യത്യസ്തമായ തിളക്കം. പരിസ്ഥിതിസൗഹൃദമായ രീതിയിലാണ് നിർമ്മാണം.

6 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

2 നോക്കൗട്ട് മത്സരം

കപ്പാസിറ്റി : 45360

4. ലുസൈൽ സ്റ്റേഡിയം

ലോകകപ്പിന്റെ ഫൈനൽ വേദിയായി തിരഞ്ഞെടുത്തിരിക്കുന്ന ലുസൈൽ സ്റ്റേഡിയമാണ് ഖത്തറിലെ ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയവും. 2017ലാണ് നിർമ്മാണം ആരംഭിച്ചത്. ലുസൈൽ നഗരത്തിലാണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന് പുറത്ത് നിരവധി നിർമ്മിതികളുണ്ട്. ചുറ്റുപാടുമുള്ള സോളാർ പാനലുകളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ആവശ്യമുള്ള വൈദ്യുതി എത്തിക്കുക. ലോകകപ്പ് കഴിയുന്നതോടെ സീറ്റുകളുടെ എണ്ണം പകുതിയായി കുറച്ച് ആ സ്ഥലം വ്യാപാരസമുച്ചയമാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ നിർമ്മാണം.

6 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

3 നോക്കൗട്ട് മത്സരം

കപ്പാസിറ്റി : 80000

5.റാസ് അബു അബൗണ്ട് സ്റ്റേഡിയം

ലോകകപ്പ് കഴിയുമ്പോൾ പൊളിച്ചുമാറ്റാൻ കഴിയുന്ന രീതിയിലുള്ള നിർമ്മാണം.ഷിപ്പിംഗ് കണ്ടെയ്നറുകളാണ് പ്രധാനമായും നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.2018ലാണ് നിർമ്മാണം തുടങ്ങിയത്. കുട്ടികൾ ബിൽഡിംഗ് ബ്ളോക്കുകൾ കൊണ്ട് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിവച്ചിരിക്കുന്നതിന് സമാനമായ ദൃശ്യാനുഭവമാണ് സ്റ്റേഡിയം നൽകുന്നത് . കടലോരത്തിന് തൊട്ടടുത്താണ് സ്റ്റേഡിയം. ലോകകപ്പ് കഴിഞ്ഞാൽ സീറ്റുകൾ ഉൾപ്പടെ ഇളക്കിമാറ്റി പുതിയ സ്റ്റേഡിയം ഉണ്ടാക്കാനായി ഉപയോഗിക്കാം.

6 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

1 നോക്കൗട്ട് മത്സരം

കപ്പാസിറ്റി : 40000

6.ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയം.

നാഷണൽ സ്റ്റേഡിയം എന്നും അറിയപ്പെടുന്ന ഖത്തറിന്റെ മുഖമുദ്ര‌യായ കായികവേദി. ദോഹ സ്പോർട്സ് സിറ്റിയുടെ ഭാഗം.1976ലാണ് ഇൗ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. 2006 ഏഷ്യൻ ഗെയിംസിന് മുമ്പ് പുനർനിർമ്മിച്ചു. ഫുട്ബാൾ മാത്രമല്ല വിവിധ കായികഇനങ്ങൾ നടത്താനാകും. കഴിഞ്ഞ വർഷം ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും വേദിയായി. 2011ൽ എ.എഫ്.സി ഏഷ്യൻ കപ്പിന് വേദിയായി. ഖത്തർ ദേശീയ ഫുട്ബാൾ ടീമിന്റെ ഹോം ഗ്രൗണ്ട്.

6 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

2 നോക്കൗട്ട് മത്സരം (ലൂസേഴ്സ് ഫൈനൽ ഉൾപ്പടെ)

കപ്പാസിറ്റി : 40000

7. അൽ തുമാമ സ്റ്റേഡിയം

മുസ്ലിം പുരുഷന്മാർ ധരിക്കുന്ന തൊപ്പിയുടെ ആകൃതിയിൽ നിർമ്മിക്കുന്ന സ്റ്റേഡിയം.2017ലാണ് നിർമ്മാണം തുടങ്ങിയത്. ദോഹ നഗരത്തിന് തെക്കുഭാഗത്തേക്ക് 12 കി.മീ മാറിയാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. അറേബ്യൻ സംസ്കാരത്തിന്റെ ബാക്കിപത്രങ്ങൾ ഉൾക്കൊള്ളുന്ന ശിൽപ്പചാരുതയിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.

6 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

2 നോക്കൗട്ട് മത്സരം

കപ്പാസിറ്റി : 20000 .

8. അൽ ജനൗബ് സ്റ്റേഡിയം

അൽ വഖ്റ സ്റ്റേഡിയം എന്നാണ് നേരത്തേ അറിയപ്പെട്ടിരുന്നത്. വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്. അറേബ്യൻ പായ്‌കപ്പലിന്റെ ആകൃതി കടംകൊണ്ടാണ് സ്റ്റേഡയത്തിന്റെ മേൽക്കൂര രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാരമ്പര്യവും ആധുനികതയും ഇടകലർന്ന ശിൽപ്പചാതുരിക്ക് ഉദാഹരണം. ഇറാഖി-ബ്രിട്ടീഷ് ആർക്കിടെക്ട് സാഹ മുഹമ്മദ് ഹദീദാണ് ശിൽപ്പി.2019ൽ ഉദ്ഘാടനം കഴിഞ്ഞു. ഖത്തർ ഫുട്ബാൾ ക്ളബ് അൽ സാദിന്റെ ഹോം ഗ്രൗണ്ട്.

6 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ

1 നോക്കൗട്ട് മത്സരം

കപ്പാസിറ്റി : 40000

22

ഫിഫയുടെ 22-ാമത്തെ ലോകകപ്പിനാണ് ഖത്തർ വേദിയാകുന്നത്.

1 അറബ് രാഷ്ട്രം വേദിയാകുന്ന ആദ്യ ലോകകപ്പ്.

2. ഏഷ്യ വേദിയാകുന്ന രണ്ടാമത്തെ ലോകകപ്പ്. ആദ്യത്തേത് 2002-ൽ ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: QATAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.