ധാക്ക : ഈ മാസം തുടങ്ങുന്ന ഏഷ്യ കപ്പിനും ഒക്ടോബറിലെ ട്വന്റി20 ലോകകപ്പിനുമുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ആൾറൗണ്ടർ ശ്രീധരൻ ശ്രീറാമിനെ നിയമിച്ചു.
2000-2004 കാലയളവിൽ ഇന്ത്യയ്ക്കായി എട്ട് ഏകദിന മത്സരങ്ങളിൽ ശ്രീറാം കളിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ശ്രീറാം ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഒരു സീസണിൽ ആയിരത്തിനു മുകളിൽ റൺസ് നേടിയിട്ടുള്ള താരമാണു ശ്രീറാം.
ഓസ്ട്രേലിയയുടെ സ്പിൻ ബൗളിംഗ് കോച്ചായി ഏറെക്കാലം പ്രവർത്തിച്ചു. ഐ.പി.എൽ ടീം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ബംഗ്ലദേശ് ടെസ്റ്റ് ടീമിന്റെ കോച്ചായി ദക്ഷിണാഫ്രിക്കക്കാരനായ റസ്സൽ ഡൊമിനിഗോ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |