SignIn
Kerala Kaumudi Online
Thursday, 25 April 2024 7.04 AM IST

ദ്രാവിഡിന് കൊവിഡ്

rahul-dravid

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. അതിനാൽ ഏഷ്യാ കപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം ദുബായ്ക്ക് പോകില്ല. ചെറിയ ലക്ഷണങ്ങളുള്ള ദ്രാവിഡ് ബി.സി.സി.ഐയുടെ മെഡിക്കിൽ സംഘത്തിന്റെ നീരീക്ഷണത്തിൽ ഐസൊലേഷനിലാണ്. ടീമിൽ മറ്റെല്ലാവരും നെഗറ്റീവാണ്. അസിസ്റ്റന്റ് കോച്ച് പരസ് മാംബ്രെയ്ക്കാണ് പ്രധാന പരിശീലകന്റെ ചുമതല ഇപ്പോൾ നൽകിയിരിക്കുന്നത്. കൊവിഡ് മുക്തനാകുന്ന മുറയ്ക്ക് ദ്രാവിഡ് ടീമിനൊപ്പം ചേരും.

നാഷണൽ ക്രിക്കറ്റ് അക്കാഡമി മേധാവി വി.വി.എസ് ലക്ഷ്‌മണിനെ പ്രധാന പരിശീലകനായി ടീമിനൊപ്പം എത്തിക്കാനുള്ള സാധ്യതയും ഉണ്ട്. ഹരാരയിൽ സിംബ്‌വ്‌വെയ്ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ലക്ഷ്മൺ ആയിരുന്നു. സാധരണ നടത്താറുള്ള ടെസ്റ്റിലാണ് കഴിഞ്ഞ ദിവസം ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. 27നാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAHUL DRAVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.