ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ലിവർപൂൾ മറുപടിയില്ലാത്ത 9 ഗോളുകൾക്ക് ബേൺമൗത്തിനെ കീഴടക്കി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ലിവറിന്റെ പുതിയസീസണിലെ ആദ്യ ജയമാണിത്. ലൂയിസ് ഡിയാസും റോബർട്ടോ ഫിർമിനോയും ഇരട്ടഗോൾ നേടിയപ്പോൾ എലിയട്ട്,അർനോൾഡ്,വാൻഡൈക്ക്,കാർവാലോ എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു. ബേൺമൗത്തിന്റെ മെഫാമിന്റെ വകയായി സെൽഫ് ഗോളും ലിവറിന്റെ അക്കൗണ്ടിൽ എത്തി.മറ്റൊരു മത്സരത്തിൽ എർലിംഗ് ഹാളണ്ടിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-2ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ചെൽസി,മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളും ജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |