തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച വോളിബാൾ ടെക്നിക്കൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022/23 വർഷത്തെ സംസ്ഥാന വോളിബാൾ (പുരുഷ, വനിത) ചാമ്പ്യൻഷിപ്പുകൾ പ്രഖ്യാപിച്ചു. മിനിവോളി ബാൾ ചാമ്പ്യൻഷിപ്പ് ഒക്ടോബറിൽ എറണാകുളം, സബ്ജൂനിയർ -നവംബറിൽ കോട്ടയം,ജൂനിയർ -നവംബറിൽ തൃശ്ശൂർ,യൂത്ത് - ഡിസംബറിൽ മലപ്പുറം, സീനിയർ ഡിസംബറിൽ കോഴിക്കോട് എന്നീ ജില്ലകളിൽ നടക്കും. ഈ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് കളിക്കാർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |