മുംബയ്: വനിതാ ഫുട്ബാളിന്റെ വളർച്ചയ്ക്കായി ഗ്ലോബൽ സോക്കർ കോൺക്ലേവ് നൽകുന്ന പുരസ്കാരങ്ങളിൽ രണ്ടെണ്ണം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. ഗ്ലോബൽ സോക്കർ കോൺക്ലേവ് പുരസ്കാര വിതരണത്തിന്റെ മൂന്നാം എഡിഷനിൽ ഇന്ത്യയിലെ ഏറ്റവും സ്ഥിരതയുള്ള വനിതാ ടീമിനുള്ള പുരസ്കാരം ഗോകുലം സ്വന്തമാക്കി. അതോടൊപ്പം ഏറ്റവും മികച്ച കോച്ചിനുള്ള (വനിതാ ടീം) പുരസ്തകാരത്തിന് ഗോകുലം വനിതാ ടീമിന്റെ മുൻ പരിശീലകൻ അന്തോണി ആൻഡ്രൂസ് അർഹനായി. ഏറ്റവും സ്ഥിരതയുള്ളടീമിനുള്ള പുരസ്കാരം എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനിൽ നിന്ന് ഗോകുലം കേരള എഫ്.സിയുടെ സി.ഇ.ഒ ഡോ.ബി.അശോക് കുമാർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |