മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് തുടർച്ചയായ മൂന്നാം സമനില. ഇന്നലെ സ്റ്റുഗാർട്ടിനോട് അവർ 2-2ന്റെ സമനിലയിൽ കുരുങ്ങി. 92-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ഗുയിരാസി നേടിയ ഗോളിലാണ് സ്റ്റുഗാർട്ട് സമനില പിടിച്ചത്. 17കാരനായ ഫ്രഞ്ച് താരം മത്യാസ് ടെൽ ആണ് 36-ാം മിനിട്ടിൽ ബയേണിന്റെ ആദ്യ ഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |