SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.20 AM IST

മഹ്മൂദുള്ളയില്ലാതെ ബംഗ്ളാദേശ് ലോകകപ്പിന്

bangladesh

മിർപുർ: സീനിയർ താരവും മുൻ നായകനുമായ മഹ്‌മുദുള്ളയെ ഒഴിവാക്കി ട്വന്റി 20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു.ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ ലിട്ടൺ ദാസ്, യാസിർ അലി, നൂറുൾ ഹസൻ, ഹസൻ മഹ്‌മൂദ്, നജ്മുൾ ഹൊസെയ്ൻ ഷാന്റോ എന്നിവർ ടീമിലിടം നേടി. ഏഷ്യാകപ്പിൽ മോശം പ്രകടനം പുറത്തെടുത്ത മിക്ക താരങ്ങളെയും ബംഗ്ലാദേശ് ടീമിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പർവേസ് ഹൊസെയ്ൻ ഇമോൺ, അനാമുൾ ഹഖ്, മെഹ്ദി ഹസൻ, മുഹമ്മദ് നയിം എന്നിവരാണ് പുറത്തായത്.

മഹ്‌മുദുള്ള കഴിഞ്ഞ എട്ട് ട്വന്റി 20 മത്സരങ്ങളിൽ നിന്ന് വെറും 151 റൺസ് മാത്രമാണ് നേടിയത്. ലോകകപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ടീമുമായി ബംഗ്ലാദേശ് ന്യൂസിലാൻഡിൽ ഒക്ടോബർ ഏഴുമുതൽ 14 വരെ പാകിസ്ഥാനും കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റ് കളിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BANGLADESH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.