മെൽബൺ: തങ്ങൾ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിനായി പ്രത്യേക ജേഴ്സി പുറത്തിറക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ആൻഡി ഫിയോന ക്ലാർക്കും കേർണി ഹാഗെനും ചേർന്നാണ് പൗരാണിക ഓസ്ട്രേലിയൻ ലോഗോയുമായി ജേഴ്സി ഡിസൈൻ ചെയ്തത്. ഓസ്ട്രേലിയയുടെ തനതായ സ്വർണ നിറത്തിലും പച്ച നിറത്തിലുള്ള ഗ്രേഡിയന്റും അടങ്ങുന്നതാണ് ജേഴ്സി. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ്.
ലോകകപ്പിനുള്ള ടീമിനെ ഓസ്ട്രേലിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്നിസ്, മാത്യു വെയ്ഡ്, ടിം ഡേവിഡ്, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ്, ആഷ്ടൺ ആഗർ, ജോഷ് ഹെയ്സൽവുഡ്, ജോഷ് ഇംഗ്ലിസ്, കെയ്ൻ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ എന്നിവരെല്ലാം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |