ദുബായ് : ഐ.സി.സി.ട്വന്റി-20 ബാറ്റർമാരുടെ റാങ്ക് പട്ടികയിൽ പാക് നായകൻ ബാബർ അസമിനെ മറികടന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് മൂന്നാം റാങ്കിലെത്തി. ഏഷ്യാകപ്പിലും ആസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിലും മികച്ച പ്രകടനം കാഴ്ചവച്ച സൂര്യകുമാർ കരിയർ ബെസ്റ്റ് റാങ്കിലെത്തുകയായിരുന്നു.
പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് ഒന്നാം റാങ്കിൽ. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം രണ്ടാം സ്ഥാനത്തുണ്ട്. റിസ്വാന് 825 റാങ്കിംഗ് പോയിന്റും എയ്ഡന്‍ 792 പോയിന്റും സൂര്യകുമാറിന് 780 പോയിന്റുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |