SignIn
Kerala Kaumudi Online
Friday, 19 April 2024 7.37 PM IST

അവസാന മത്സരത്തിനൊരുങ്ങി ഫെഡറർ

federer

ലേവർ കപ്പിന് ഇന്ന് തുടക്കം, ഫെഡറർ ഡബിൾസിൽ മത്സരിക്കുന്നത് റാഫേൽ നദാലിനൊപ്പം

ലണ്ടൻ : പുരുഷ ടെന്നിസിലെ ഇതിഹാസതാരം റോജർ ഫെഡററുടെ വിരമിക്കൽ ടൂർണമെന്റായ ലേവർ കപ്പിന് ഇന്ന് ലണ്ടനിൽ തുടക്കം. ഡബിൾസിൽ റാഫേൽ നദാലിനൊപ്പമാകും അവസാനമത്സരത്തിന് ഫെഡറർ ഇറങ്ങുക.

വ്യത്യസ്ത ഫോർമാറ്റിൽ നടക്കുന്ന ടീം ടെന്നിസ് ടൂർണമെന്റാണ് ലേവർ കപ്പ്. യൂറോപ്യൻ ടീമും വേൾഡ് ടീമും തമ്മിൽ മൂന്ന് ദിവസമായി നടക്കുന്ന സിംഗിൾസ്, ഡബിൾസ് മത്സരങ്ങളാണ് ടൂർണമെന്റിനുള്ളത്. ആദ്യ ദിവസത്തെ മത്സരങ്ങളിൽ ഒരു വിജയത്തിന് ഒരു പോയിന്റ് , രണ്ടാം ദിവസത്തിൽ രണ്ട് പോയിന്റ്,മൂന്നാം ദിവസം മൂന്ന് പോയിന്റ് എന്നിങ്ങനെയാണ് ലഭിക്കുക. ഏറ്റവും ആദ്യം 13 പോയിന്റിലെത്തുന്ന ടീമിനാണ് കിരീടം.

യൂറോപ്യൻ ടീമിലാണ് ഫെഡറർ മത്സരിക്കുന്നത്. റാഫേൽ നദാൽ,നൊവാക് ജോക്കോവിച്ച്, ആൻഡി മുറെ ,സിസ്റ്റിപ്പാസ്,കാസ്പർ റൂഡ് എന്നിവരാണ് ഫെഡറർക്കൊപ്പം യൂറോപ്യൻ ടീമിലുള്ളത്. ഫ്രാൻസെസ് ടിയാഫോ, ഫെലിക്സ് അലിയാസിമെ,ഷ്വാട്സ്മാൻ,അലക്സ് ഡി മിനായുർ,ടെയ്‌ലർ ഫ്രിറ്റ്സ്,ജാക്ക് സോക്ക് എന്നിവരാണ് വേൾഡ് ടീമിലുള്ളത്. മുൻതാരങ്ങളായ ബ്യോൺബോർഗ് യൂറോപ്യൻ ടീമിന്റെയും ജോൺ മകെൻറോ വേൾഡ് ടീമിന്റെയും ക്യാപ്ടന്മാരാവും.

5pm മുതൽ സോണി സ്പോർട്സ് ചാനലിൽ ലൈവായി കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FEDERER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.