SignIn
Kerala Kaumudi Online
Thursday, 25 April 2024 6.36 PM IST

ദേശീയ ഗെയിംസ്: റഗ്ബി വനിത ടീം തിരിച്ചു

rugby

കൊല്ലം : ഗുജറാത്തിൽ നടക്കുന്ന 36-മത് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള കേരള റഗ്ബി വനിത ടീമിന് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ യാത്രയയപ്പ് നൽകി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് .ഏണസ്റ്റ്, ജില്ലാഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.രാമഭദ്രൻ, സംസ്ഥാന റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ .ജയകൃഷ്ണൻ, ട്രഷറർ സലിം.കെ സലിം,​ കെ.ഇടശ്ശേരി എന്നിവർ പങ്കെടുത്തു.

12 അംഗ ടീമിനെ തിരുവനന്തപുരം സ്വദേശിനി എസ്.രേഷ്മയാണ് നയിക്കുന്നത്. മുഖ്യ പരിശീലകൻ ജോർജ്, സഹ പരിശീലകൻ വിനായക് ഹരിരാജ്, മാനേജർ എസ്. നീതു എന്നിവർ ടീമിനെ അനുഗമിക്കും.

ഏഴു വർഷം മുമ്പ് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന 35 മത് നാഷണൽ ഗെയിംസിൽ കേരള റഗ്ബി വനിതാ ടീം വെങ്കല മെഡൽ നേടിയിരുന്നു. 28 മുതൽ 30 വരെ ഗുജറാത്തിലെ അഹമ്മദബാദിലാണ് റഗ്ബി മത്സരങ്ങൾ നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RUGBY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.