ചെന്നൈ: ന്യൂസിലൻഡ് എയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 106 റൺസിന്റെ വിജയം നേടി സഞ്ജു സാംസൺ നായകനായ ഇന്ത്യ എ ടീം പരമ്പര തൂത്തുവാരി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറിൽ 284 റൺസിന് ഓൾ ഔട്ടായി. മറുപടിയ്ക്കിറങ്ങിയ ന്യൂസിലൻഡിനെ 38.3 ഓവറിൽ ഇന്ത്യ 178 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രാജ് ബവ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ക്യാപ്ടൻ സഞ്ജു സാംസണിന്റെയും (54) തിലക് വർമ്മയുടെയും (50) അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |