SignIn
Kerala Kaumudi Online
Friday, 19 April 2024 6.00 PM IST

സ്കേറ്റിംഗ് സൂപ്പറാ

games
games

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​റോ​ള​ർ​ ​സ്കേ​റ്റിം​ഗി​ലെ​ ​മി​ന്നും​ ​പ്ര​ക​ട​ന​ത്തി​ന്റ​ ​പി​ൻ​ബ​ല​ത്തി​ലാ​ണ് ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​ഇ​ന്ന​ലെ​ ​കേ​ര​ളം​ ​ത​ല​യു​യ​ർ​ത്തി​ ​നി​ന്ന​ത്.​ ​പു​രു​ഷ​ൻ​മാ​രു​ടെ​ ​ആ​ർ​ട്ടി​സ്റ്റി​ക് ​സിം​ഗി​ൾ​ ​ഫ്രീ​ ​സ്കേ​റ്റിം​ഗ് ​കോ​ഡി​ൽ​ ​പ​ത്ത​നം​തി​ട്ട​ക്കാ​ര​ൻ​ ​അ​ഭി​ജി​ത്ത് ​അ​മ​ൽ​ ​രാ​ജും​ ​വ​നി​ത​ക​ളു​ടെ​ ​സ്കേ​റ്റ് ​ബോ​ർ​ഡിം​ഗി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​വി​ദ്യാ​ ​ദാ​സും​ ​സ്വ​ർ​ണം​ ​നേ​ടി​യ​പ്പോ​ൾ​ ​സ്കേ​റ്റ് ​ബോ​ർ​ഡിം​ഗി​ൽ​ ​വി​നീ​ഷ് ​വെ​ങ്ക​ല​വും​ ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​
ലോ​ക​ ​ജൂ​നി​യ​ർ​ ​ചാ​മ്പ്യ​നാ​യ​ ​അ​ഭി​ജി​ത്ത് 146.9​ ​പോ​യി​ന്റ് ​നേ​ടി​യാ​ണ് ​ ദേശീയ ഗെയിംസിൽ സ്വർണം നേടിയത്.​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​വു​മാ​യി​ ​സ്വ​ർ​ണ​മ​ണി​ഞ്ഞ​ ​വി​ദ്യ​ ​തി​രു​വ​ന​ന്ത​പു​രം​ ​വെ​ങ്ങാ​നൂ​ർ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.ഏ​റെ​ ​നാ​ളു​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​റോ​ള​ർ​ ​സ്കേ​റ്റിം​ഗ് ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​റോ​ള​ർ​ ​സ്കേ​റ്റിം​ഗി​ൽ​ ​കേ​ര​ളം​ ​ആ​ദ്യ​മാ​യാ​ണ് ​മെ​ഡ​ലു​ക​ൾ​ ​നേ​ടു​ന്ന​ത്.
ട്രി​പ്പി​ൾ​ ​ജ​മ്പി​ലെ​ ​അ​രു​ണി​ന്റെ​ ​വെ​ള്ളി​യും​ ​ഫെ​ൻ​സിം​ഗി​ലെ​ ​ജോ​സ്ന​യു​ടെ​ ​വെ​ങ്ക​ല​ ​നേ​ട്ടവും​ ​കൂ​ടി​യാ​യ​പ്പോ​ൾ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​മി​ക​ച്ച​ ​തു​ട​ക്കം​ ​നേ​ടാ​ൻ​ ​കേ​ര​ള​ത്തി​നാ​യി.

ആദ്യ മെഡൽ ജോസ്‌നയിലൂടെ

ഇത്തവണത്തെ ദേശീയ ഗെയിംസിൽ കേരളം ആദ്യ മെഡൽ സ്വന്തമാക്കിയത് വനിതകളുടെ ഫെൻസിംഗിൽ സാബർ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് നേടിയ വെങ്കലത്തിലൂടെയായിരുന്നു. മികച്ച പ്രകടനം നടത്തി മുന്നേറുകയായിരുന്ന ജോസ്ന സെമിയിൽ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവും ഒളിമ്പ്യനുമായ തമിഴ്നാടിന്റെ ഭവാനി ദേവിയോട് തോറ്രതോടെയാണ് (5-15)സുവർണ സ്വപ്നം വെങ്കലത്തിൽ എത്തിയത്. ഭവാനി തന്നെയാണ് ഇവിടെ സ്വർണം നേടിയത്.

പ്രീ ക്വാർട്ടറിൽ പഞ്ചാബിന്റെ കോമൾ പ്രീതിനെ 15-0ത്തിനും ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക്വബയെ 15-7നും വീഴ്ത്തിയിരുന്നു ജോസ്ന.

വെള്ളിത്തിളക്കത്തിൽ അരുൺ

പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ 16.08 മീറ്റർ ചാടിയാണ് കേരളത്തിനായി അരുൺ വെള്ളി സ്വന്തമാക്കിയത്. അത്‌ലറ്രിക്സിൽ ഇത്തവണ കേരളത്തിന് ലഭിക്കുന്ന ആദ്യ മെഡലാണിത്. 16.68 മീറ്രർ ചാടിയ തമിഴ്നാടിന്റെ പ്രവീൺ ചിത്രവേലാണ് റെക്കാഡോടെ സ്വർണം സ്വന്തമാക്കിയത്. മലയാളിതാരം രഞ്ജിത്ത് മഹേശ്വരിയുടെ പേരിലുണ്ടായിരുന്ന 16.66 മീറ്ററിന്റെ ദേശീയ റെക്കാഡാണ് ചിത്രവേൽ പഴങ്കഥയാക്കിയത്. പഞ്ചാബിന്റെ അർപീന്ദർ സിംഗിനാണ് വെങ്കലം.

ചാനുവിന് സ്വർണം

ഒളിമ്പിക് വെള്ളി മെഡൽ ജേതാവും കോമൺവെൽത്തിലെ സ്വർണ നേട്ടക്കാരിയുമായ മീരാബായി ചാനു ദേശീയ ഗെയിംസിലും ചാമ്പ്യനായി. മണിപ്പൂരിനായി മത്സരിച്ച ചാനു ആകെ 191 കിലോ ഉയർത്തിയാണ് സ്വർണം സ്വന്തമാക്കിയത്. 2015ൽ കേരളത്തിൽ നടന്ന ഗെയിംസിലും ചാനു സ്വ‌ർണം നേടിയിരുന്നു.

അത്‌ലറ്റിക്സിൽ ഇന്നലെ 9 ദേശീയ റെക്കാഡുകളാണ് പിറന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GAMES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.