ശ്രീകാര്യം : ദേശീയ ഗെയിംസിനുള്ള കേരള വനിതാ സോഫ്ട്ബാൾ ടീമിനെ രഹ്ന (വയനാട് ) നയിക്കും. അഞ്ജലി (മലപ്പുറം )ആണ് വൈസ് ക്യാപ്റ്റൻ. സന ജിൻസിയ കെ കെ (മലപ്പുറം), റിന്റ ചെറിയാൻ, രേഷ്മ എൽ ബി, ശ്രുതി എം എസ്, അഭിലാഷ, (വയനാട്), സ്റ്റെഫി സജി ( പത്തനംതിട്ട) ശരണ്യ കെ സി, അനീഷ ഷാജി (എറണാകുളം) അഷിത ഹരി, അലീന അജയ് (കോട്ടയം ), പ്രവിത വി (തിരുവനന്തപുരം), ഗോപിക നാരായണൻ (തൃശൂർ ) അതുല്യ സി കെ (കോഴിക്കോട് ) അക്ഷയാ എൻ (പാലക്കാട് ) എന്നിവരാണ് കേരള ടീം അംഗങ്ങൾ സുജിത് പ്രഭാകർ (തിരുവനന്തപുരം), കുഞ്ഞുമോൻ പി ബി ( പത്തനംതിട്ട) എന്നിവരാണ് കോച്ചുമാർ , ദിൻഷാ കല്ലി ( കണ്ണൂർ) മാനേജരാണ്. ഇന്നലെ രാവിലെ ചെമ്പഴന്തി എസ്.എൻ. കോളേജിൽ നടന്ന ചടങ്ങിൽ സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐ.ജി. ജി. സ്പർജൻകുമാർ ടീമിനെ പ്രഖ്യാപിച്ച് ടീം അംഗങ്ങൾക്കുള്ള ജേഴ്സി കിറ്റുകൾ കൈമാറി. കേരള സ്പോർട്സ് കൗൺസിൽ അംഗം കരമന ഹരി ടീം അംഗങ്ങൾക്കുള്ള സ്പോർട്സ് കൗൺസിൽ കിറ്റും നൽകി. സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി. മാത്യുവും, ചെമ്പഴന്തി എസ്. എൻ. കോളേജ് പ്രിൻസിപ്പാൾ ഡോ. രാഖിയും കളിക്കാരുടെ ബൂട്ടുകളും വിതരണം ചെയ്തു, സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, ടീം കോച്ച് സുജിത് പ്രഭാകർ, എസ് സാജൻ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതി നുള്ള കേരള വനിതാ സോഫ്റ്റ് ബോൾ ടീം ഒക്ടോബർ 3 ന് യാത്ര തിരിക്കും ഒക്ടോബർ 7 മുതൽ 11 വരെയാണ് സോഫ്റ്റ് ബോൾ മത്സരങ്ങൾ. കാപ്ഷൻ; ദേശീയ ഗെയിംസിനുള്ള കേരള വനിതാ സോഫ്റ്റ് ബോൾ ടീം
ട്രിപ്പിൾ ജമ്പിലെ അരുണിന്റെ വെള്ളിയും ഫെൻസിംഗിലെ ജോസ്നയുടെ വെങ്കല നേട്ടം കൂടിയായപ്പോൾ ദേശീയ ഗെയിംസിൽ മികച്ച തുടക്കം നേടാൻ കേരളത്തിനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |