SignIn
Kerala Kaumudi Online
Thursday, 28 March 2024 5.24 PM IST

കോസ്റ്റ്‌ലി ബംഗളുരു

costa

ഐ.എസ്.എൽ : ബംഗളുരു എഫ്.സി 1-0ത്തിന് നോർത്ത് ഈസ്റ്റിനെ കീഴടക്കി

ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റ് നേടിയ ഗോൾ നിഷേധിച്ചതിനെതിരെ പ്രതിഷേധം

ബംഗളുരു: ഐ.എസ്.എല്ലിൽ ഇന്നലെ അവസാന നിമിഷങ്ങളിൽ ആവേശം പോരാട്ടം കണ്ട മത്സരത്തിൽ ബംഗളുരു എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. 87-ാം മിനിട്ടിൽ അലൻ കോസ്റ്റയാണ് ബംഗളുരുവിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയുടെ അധിക സമയത്ത് ജോൺ ഗസ്റ്രാൻഗ തകർപ്പൻ ഷോട്ടിലൂടെ ബംഗളുരുവിന്റ വലകുലുക്കിയെങ്കിലും അസിസ്റ്റന്റ് റഫറി ഗോൾ നിഷേധിച്ചത് മൈതാനത്തെ സംഘർഷ ഭരിതമാക്കി. അസിസ്റ്റന്റ് റഫറിക്കരികിലേക്ക് നോർത്ത് ഈസ്റ്ര് കോച്ച് മാർക്കോ ബാൽബുൽ ഉൾപ്പെടെ പ്രതിഷേധവുമായി ഓടിയെത്തി. തുടർന്ന് റഫറി ബാൽബുലിനെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുകയായിരുന്നു. സുനിൽ ഛെത്രിയും റോയ് കൃഷ്ണയും ശിവശക്തി നാരായണനും ഉൾപ്പെട്ട ബംഗളുരു ആക്രമണങ്ങളെ സമർത്ഥമായി ചെറുത്ത നോർത്ത് ഈസ്റ്റിന് ബംഗളുരുവിനെതിരെ എവേ മത്സരത്തിൽ സമനിലയിലൂടെ ഒരു പോയിന്റ് നേടാനുള്ള അവസരമാണ് നഷ്ടമായത്. നോർത്ത് ഈസ്റ്റിന്റെ ആദ്യ ഇലവനിൽ മലയാളി താരങ്ങളായ എമിൽ ബെന്നിയും ജിതിനും എം.ഇർഷാദും ഇടം നേടി. എമിൽ പരിക്കേറ്റ് മടങ്ങിയതിനെത്തുടർന്ന് പകരമെത്തിയത് മറ്റൊരു മലയാളി ഗനി നിഗമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.