ന്യൂഡൽഹി: നിലവിലെ പ്രസിഡന്റ് സൗരവ് ഗാംഗുലി സ്ഥാനമൊഴിയുകയാണെങ്കിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നി യുടെ ബി.സി.സി.ഐ പ്രസിഡന്റാകുമെന്ന് സൂചന. സൗരവ് ഇന്റർ നാഷണൽ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനാകാനാണ് ബി.സി.സി.ഐ പ്രസിഡന്റ് പദം ഒഴിയുന്നതെന്നും സൂചനയുണ്ട്. അതേസമയം ബി.സി.സി.ഐ സെക്രട്ടറിയായി ജയ് ഷാ തുടരുമെന്നാണ് അറിയുന്നത്.
ഈമാസം 18 നാണ് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായാണ് ബിന്നിയുടെ പേര് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമാണ് റോജർ ബിന്നി.മകൻ സ്റ്റുവർട്ട് ബിന്നിയും ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |