പെർത്ത്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ 36 റൺസിന് വെസ്റ്റേൺ ഓസ്ട്രേലിയയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ടീം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. കെ.എൽ. രാഹുലിന് (55 പന്തിൽ 74) മാത്രമേ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങാനായുള്ളൂ. രോഹിത് ശർമ്മ, വിരാട് കൊഹ്ലി, സൂര്യകുമാർ എന്നിവർ ബാറ്റ് ചെയ്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |