ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 3-1ന് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി. ഈസ്റ്ര് ബംഗാളിന്റെ സീസണിലെ ആദ്യജയമാണിത്. നോർത്ത് ഈസ്റ്റിന്റെ തുടർച്ചയായ മൂന്നാം തോൽവിയും. വിജയത്തോടെ പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയരാനും ഈസ്റ്റ് ബംഗാളിനായി. നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനായി ക്ലെയിറ്റണ് സിൽവ, ഷാരിസ് കൈറിയാകൗ, ജോർദാൻ ഓ ഡൊഹേർട്ടി എന്നിവർ ഗോളടിച്ചപ്പോൾ മാറ്റ് ഡെർബിഷയർ നോർത്ത് ഈസ്റ്റിനായി ഒരുഗോൾ മടക്കി.
10-ാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡെടുത്തു. ക്ലെയിറ്റൺ സിൽവയാണ് ടീമിനായി വലകുലുക്കിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി പ്രതിരോധതാരം മുഹമ്മദ് ഇർഷാദിന്റെ പിഴവിൽ നിന്നാണ് ഗോൾപിറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |