അഡ്ലെയ്ഡ്: ഇന്നത്തെ മത്സരത്തിലെ ഫേവറിറ്റുകളാണ് ഇന്ത്യയെന്നും ലോകകപ്പ് നേടാനാണ് രോഹിതും സംഘവും എത്തിയിരിക്കുന്നതും ബംഗ്ലാദേശ് നായകൻ ഷാക്കിബുൾ ഹസ്സൻ. ഇന്നലെ പത്രസമ്മേളനത്തിനിടെയാണ് ഷാക്കിബ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ ടീം കളിക്കുന്നിടത്തെല്ലാം ഗാലറി ഹൗസ്ഫുള്ളാണ്. ഇന്നത്തെ ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിലും ഗാലറി നിറയും എന്നുറപ്പാണ്. മത്സരത്തിൽ ഇന്ത്യയാണ് ഫേവറിറ്റുകൾ. ലോകകപ്പ് നേടാനാണ് അവർ ഓസ്ട്രേലിയയിൽ വന്നത്. എന്നാൽ ഞങ്ങൾ ഫേവറിറ്റുകളല്ല. ഞങ്ങൾ ലോകകപ്പ് ജയിക്കാനല്ല വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യയെ തോൽപ്പിക്കാനായാൽ അവർക്കത് വലിയ തിരിച്ചടിയാകും. അതിനായി ഞങ്ങൾ പരിശ്രമിക്കും.- ഷാക്കിബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |