SignIn
Kerala Kaumudi Online
Saturday, 20 April 2024 8.02 AM IST

ആഴ്സനൽ പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ പ്ളേ ഓഫിൽ

arsenal

ലണ്ടൻ : യൂറോപ്പ ലീഗ് ഫുട്ബാളിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്.സി സൂറിച്ചിനെ തോൽപ്പിച്ച ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. ആദ്യ പകുതിയിൽ 25വാര അകലെനിന്ന് കെയ്റൺ ടിയേണി നേടിയ ഗോളിനായിരുന്നു ആഴ്സനലിന്റെ വിജയം.

അതേസമയം അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെ 1-0ത്തിന് തോൽപ്പിച്ചെങ്കിലും ഗ്രൂപ്പിൽ ഇയിൽ രണ്ടാം സ്ഥാനക്കാരായിപ്പോയ മാഞ്ചസ്റ്റർ യുണൈറ്റഡിന് നോക്കൗട്ടിലേക്ക് കടക്കണമെങ്കിൽ പ്ളേ ഓഫ് കളിക്കേണ്ടിവരും. ചാമ്പ്യൻസ് ലീഗിലെഗ്രൂപ്പ് റൗണ്ട് മൂന്നാം സ്ഥാനക്കാരും യൂറോപ്പ ലീഗിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പ്ളേ ഓഫ് മത്സരങ്ങൾ ഫെബ്രുവരിയിലാകും നടക്കുക. 17-ാം മിനിട്ടിൽ ഗർനാച്ചോയുടെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ARSENAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.