ഗുവാഹത്തി : ഐ.എസ്.എൽ ഫുട്ബാളിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമൊരു വിജയം തേടി കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. ഇതുവരെ കളിച്ച നാലുകളികളും തോറ്റവരാണ് നോർത്ത് ഈസ്റ്റ് എന്നതാണ് ബ്ളാസ്റ്റേഴ്സിന്റെ ആശ്വാസം.
കൊച്ചിയിലെ ഹോംഗ്രൗണ്ടിൽ ഇൗസ്റ്റ് ബംഗാളിനെതിരെ വിജയിച്ച് തുടങ്ങിയ ബ്ളാസ്റ്റേഴ്സ് പിന്നീട് മോഹൻ ബഗാനോടും ഒഡിഷയോടും മുംബയ് സിറ്റിയോടും തോൽക്കുകയായിരുന്നു. ഇതോടെ മൂന്ന് പോയിന്റുമായി അവസാനക്കാരായ നോർത്ത് ഈസ്റ്റിന് തൊട്ടുമുകളിൽ പത്താം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് പോയിന്റൊന്നും നേടിയിട്ടില്ല.
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |