ലണ്ടൻ : ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിന്റെ മൂന്നാം റൗണ്ടിൽ ആസ്റ്റൺ വില്ലയെ 4-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ ക്വാർട്ടറിലെത്തി. മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 48-ാം മിനിട്ടിൽ ഒല്ലി വാറ്റ്കിൻസിലൂടെ ആസ്റ്റൺ വില്ലയാണ് ഗോളടി തുടങ്ങിവച്ചത്. എന്നാൽ 49-ാം മിനിട്ടിൽ അന്തോണി മാർഷൽ സമനിലയിലാക്കി .61-ാം മിനിട്ടിൽ മാഞ്ചസ്റ്ററിന്റെ ഡീയഗോ ഡാലോട്ട് സ്വന്തം വലയിൽ പന്ത് തട്ടിയിട്ടതിനെത്തുടർന്ന് ആസ്റ്റൺ വില്ല വീണ്ടും മുന്നിലെത്തി. പക്ഷേ 67-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡ്,78-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ്, 90-ാം മിനിട്ടിൽ മക്ടോമിനോയ് എന്നിവർ നേടിയ ഗോളുകൾ യുണൈറ്റഡിന് വിജയം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |