കൊച്ചി: ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്.സി ഗോവയെ നേരിടും. ബ്ളാസ്റ്റേഴ്സിന്റെ സീസണിലെ ആറാം മത്സരമാണിത്. രണ്ട് വിജയങ്ങൾ മാത്രമാണ് ഇതുവരെ നേടാൻ കഴിഞ്ഞത്. ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ ഹോംമാച്ചിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ കഴിഞ്ഞ എവേ മത്സരത്തിലുമായിരുന്നു വിജയങ്ങൾ. ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ് ഇപ്പോൾ.
നാലുമത്സരങ്ങളിൽ മൂന്നും വിജയിച്ച് മികച്ച ഫോമിലുള്ള എഫ്.സി ഗോവ ഒൻപത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |