ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്നമത്സരത്തിൽ മുംബയ് സിറ്റി എഫ്.സി രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ചെന്നൈയിൻ എഫ്.സിയെ തരിപ്പണമാക്കി. രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന ശേഷമാണ് ആറ് ഗോളുകൾ ചെന്നൈയിനിന്റെ വലയിൽ അടിച്ചു കയറ്റി മുംബയ് ജയം സ്വന്തമാക്കിയത്.
ജയം തുടരാൻ ബ്ലാസ്റ്റേഴ്സ്
തിരുവനന്തപുരം: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ്.സിയെ നേരിടും. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിൽ രാത്രി 7.30മുതലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് 3-0ത്തിന് വീഴ്ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |